നമ്മുടെ നാട്ടിലെയും മറ്റു പല നാടുകളിലെയും വില്‍ക്കലും വാങ്ങലും ഒന്ന് താരതമ്യപ്പെടുത്താം.
1. വില്കപ്പെട്ട സാധനം തിരിച്ചെടുക്കാം
നമ്മുടെ നാട്ടില്‍ ഒരു കുഞ്ഞിനു ഒരു ഉടുപ്പ് വാങ്ങി വീട്ടില്‍ എത്തി ഇട്ടു നോക്കുമ്പോള്‍ പാകമല്ലെന്കില് തിരിച്ചു അന്ന് തന്നെ അല്ലെങ്കില്‍ പിറ്റേ ദിവസം വാങ്ങിയ കടയില്‍ തിരിച്ചേല്പിച്ചു നോക്കൂ. കടയുടമയുടെ വായില്‍ നിന്ന് കേള്‍ക്കേണ്ടത് “ നിങ്ങള്‍ക്കെന്താ നോക്കി വാങ്ങിച്ചു കൂടെ ? വിറ്റ്പോയ സാധനം തിരിച്ചെടുക്കുകയില്ല എന്ന് ബില്ലില്‍ എഴുതിയത് നിങ്ങള്‍ക്ക് വായിച്ചു കൂടെ?“. നമ്മുടെ നാട്ടില്‍ വലിയ കടകളില്‍ പോലും വസ്ത്രം ധരിച്ചു പാകമാണോ എന്ന് നോക്കാന്‍ സംവിധാനമോ സൌകര്യമോ ഇല്ല എന്നിട്ടും.
പല വിദേശരാജ്യങ്ങളിലും വാങ്ങിയ സാധനം രണ്ടോ മൂന്നോ മാസത്തിനകം ഉപയോഗിക്കാതെ തിരിച്ചു നല്‍കാം. വേണമെങ്കില്‍ അവര്‍ പണമായോ വേറെ സാധനമായോ സന്തോഷപൂര്‍വം തിരിച്ചു നല്കിയിരിക്കും, ഒരു മുറുമുറുപ്പും കൂടാതെ. അമേരിക്കയില്‍ മൂന്ന് മാസത്തിനകം ബില്ലോടു കൂടി തിരിച്ചു നല്‍കാം. മിക്കവാറും എല്ലാ കടകളിലും വസ്ത്രം ധരിച്ചു പാകമാണോ എന്ന് നോക്കാനുള്ള പ്രത്യേക സംവിധാനം ഉള്ളപ്പോഴാണിതെന്നോര്ക്കുക.
.
2. പഴയ സാധനങ്ങള്‍ വില്കുന്നത് കുറ്റകരമാണ്.
നമ്മുടെ രാജ്യത്തിലല്ലാതെ എല്ലായിടത്തും എല്ലാ സാധനങ്ങള്‍ക്കും കൃത്യ ദിവസത്തിനകം വില്‍ക്കണമെന്ന് അടയാളപ്പെടുത്തിയിരിക്കും. പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങള്‍ വില്കുംപോള്. നിശ്ചിത ദിവസം കഴിഞ്ഞാല്‍ അത് കടയില്‍ നിന്ന് മാറ്റിയില്ലെങ്കില്‍ കുറ്റകരമാണ്. ഇവിടെ ജീവന്‍രക്ഷാമരുന്നുകള്‍ പോലും ഡേറ്റ് കഴിഞ്ഞു യഥേഷ്ടം വില്കുന്നു. അത് ശ്രദ്ധിക്കാത്ത പാവങ്ങളെ പറ്റിക്കുന്നു, ചതിക്കുന്നു. നിയമം ഉണ്ടെങ്കില്‍ തന്നെ അത് പാലിക്കുന്നവര്‍ക്ക് മാത്രം ബാധകം. അല്ലാത്തവര്‍ക്ക് എന്തുവേണമെന്കിലും ആവാം. ആരെങ്കിലും കണ്ടു കേസാക്കിയാല്‍ ചെറിയ തുക പിഴ ഒടുക്കിയാല്‍ രക്ഷപ്പെടാം. അതും ഉണ്ടാക്കിയ ലാഭത്തിന്റെ ഒരംശം മാത്രം. വീണ്ടും പഴയ പണി തുടരാം.
നമ്മളെക്കാള്‍ വളരെ സാമ്പത്തികമായി പിന്നോക്കം നില്കുന്ന രാജ്യമായ ടര്‍ക്കിയില്‍ ഒരു കടയില്‍ ഞാന്‍ ഒരു സാധനം കണ്ടു, ഞാന്‍ ഡേറ്റ് കഴിഞ്ഞു എന്ന് ചൂണ്ടിക്കാണിച്ചപ്പോള്‍ അയാള്‍ മാപ്പ് പറഞ്ഞു ആ ബാച്ചിലെ സാധനം മുഴുവന്‍ റാക്കില്‍ നിന്ന് മാറ്റി. അവര്‍ക്ക് ഒരു നഷ്ടവും വരുകയില്ല, സാധനം നല്‍കുന്നവര്‍ക്ക് തിരിച്ചു നല്കിയാല് മതി, പകരം പുതിയ സാധനം നല്‍കും. ഇവിടെയോ?
3. സാധനങ്ങളില്‍ അടങ്ങിയ ഭക്ഷ്യാംശങ്ങളുടെ വിവരം.
എല്ലാ സാധനങ്ങളിലും എന്തൊക്കെ ഘടകങ്ങള്‍ ആണ് അടങ്ങിയിട്ടുള്ളത് ,ഓരോന്നിനും എത്ര കലോറി മൂല്യം ഉണ്ടെന്നു എന്നെല്ലാം വ്യക്തമായി എഴുതി കാണിച്ചിരിക്കുന്നു എല്ലായിടത്തും., എന്തെങ്കിലും പ്രതികൂലമായ അനുഭവത്തിനു (side effect) സാധ്യത ഉണ്ടെങ്കില്‍ത്തന്നെ അത് വളരെ വ്യക്തമായി ചുവന്ന മഷിയില്‍ രേഖപ്പെടുത്തിയിരിക്കും, പുകവലിയും മദ്യപാനവും മാത്രമല്ല. ഗര്‍ഭിണികള്‍ ആയവര്‍ മെര്‍കുറിയുടെ അംശം കൂടുതല്‍ ഉള്ള മത്സ്യം കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് ബുദ്ധി വൈകല്യമോ മറ്റസുഖങ്ങളോ ഉണ്ടാകാം എന്ന് വരെ അവര്‍ വ്യക്തമായി എഴുതുന്നു. എങ്ങനെ എങ്കിലും സാധനം വാങ്ങുന്നവരുടെ തലയില്‍ കെട്ടി വയ്ക്കാന്‍ ശ്രമിക്കുന്ന നമ്മുടെ കച്ചവടക്കാരോ? പഴകിയ ഭക്ഷണം ഹോട്ടലുകളില്‍ ഇന്നും സുലഭം, ഷവര്‍മ ഒന്ന് രണ്ടാഴ്ച കഴിഞ്ഞപ്പോല അടപ്പിച്ച കടകള്‍ പോലും പൂര്‍വാധികം ഉഷാരായി ഇന്നും കച്ചവടം ചെയ്യുന്നു.
4. ഇഷ്ടപ്പെട്ട സാധനം തിരഞ്ഞെടുക്കാന്‍ സാധിക്കുക.
ഒരു കടയില്‍ നിരത്തി വച്ചിരിക്കുന്ന സാധനങ്ങളില്‍ നിന്ന്, പഴങ്ങളാകട്ടെ, പച്ചക്കറിയാവട്ടെ നമുക്ക് വേണ്ടത് യഥേഷ്ടം തിരഞ്ഞെടുക്കാന്‍ നമ്മുടെ എത്ര കടയുടമകള്‍ സമ്മതിക്കും. വിദേശത്തെ കടകളില്‍ സാധനങ്ങള്‍ അവ ഭംഗിയായി വെച്ചിരിക്കുന്ന രീതി തന്നെ അഭിനന്ദനാര്‍ഹമാണ്. വേണമെങ്കില്‍ എടുത്തുകൊള്ളൂ എന്നതല്ലേ നമ്മുടെ നയം, തിരഞ്ഞെടുക്കാന്‍ പറ്റുകയില്ല, അപൂര്‍വം ചില കടകളില്‍ ഒഴിച്ച്. മാംസം വാങ്ങുമ്പോള്‍ എല്ലില്ലാതെ വേണമെന്ന് ആരെങ്കിലും പറഞ്ഞാല്‍ ഇവിടെ എന്താകും എല്ലില്ലാചിക്കന്(Boneless), കോഴിയുടെ കാല്, ചിറകു, തുട ( leg, wings,thigh) ഇതില്‍ ഏതു ഭാഗം വേണമെങ്കിലും നിങ്ങള്‍ക്ക് അമേരിക്കയില്‍ വാങ്ങാം, ന്യൂദല്‍ഹിയില്‍ പോലും ഇത് സാധ്യമാണ്, കേരളത്തില്‍ ഇത് നടക്കുമോ? മട്ടന്‍ എന്ന് പറഞ്ഞു നല്കുന്ന ബീഫില്‍ പോലും ( ആടും മാടും 1:1 അനുപാതം ആവാം ) പകുതിയില്‍ കൂടുതല്‍ എല്ലായിരിക്കും. വല്ലപ്പോഴും ഒരു ചെയിന്ചിനു മട്ടന്‍ വാങ്ങിയാല്‍ കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുമോ?
ചുരുക്കത്തില്‍ നമ്മുടെ നാട്ടില്‍ വില്കുന്നവനാണ് രാജാവ്, വാങ്ങുന്നവനല്ല. ഞാന്‍ പോയ പല രാജ്യങ്ങളിലും, അമേരിക്കയില്‍ മാത്രമല്ല, പാവപ്പെട്ട ടര്‍ക്കിയിലും സൈപ്രസിലും പോലും വാങ്ങുന്നവരാണ് രാജാവ്, ഇവിടെയും ഉപഭോക്തൃ സംരക്ഷണ നിയമം ഒക്കെ ഉണ്ട്, പക്ഷെ ഉപഭോക്താക്കള്‍ വെറും ഇസ്പേഡ് ഏഴാം കൂലി. നമ്മുടെ നാടെ നിന്റെ ഗതി !!!
അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് സംസ്ഥാനത്തിലെ ഒരു മ്യൂസിയമാണു Fruitlands Museum എന്നറിയപ്പെടുന്നത്. ഏതാനും ആപ്പിള്‍ വൃക്ഷങ്ങള്‍ മാത്രമേ ഇവിടെ ഉള്ളെങ്കിലും പേര് ഫലവൃക്ഷങ്ങളുടെ മ്യൂസിയം എന്ന് തന്നെ.
ചരിത്രപരമായ പ്രാധാന്യമുള്ള ചില പഴയ കെട്ടിടങ്ങളും ചില പ്രദര്‍ശന വസ്തുക്കളും ആണിവിടെയുള്ളത്. 1820നും 1840നും ഇടയില്‍ അമേരിക്കയില്‍ വളര്‍ന്നു വന്ന ഒരു തത്വചിന്താധാരയാണ് ട്രന്‍സ്ലെണ്ടലിസം ( അതീന്ദ്രിയത്വം ) എന്നപേരില്‍ അറിയപ്പെടുന്നത്. ഹാര്വാര്ദ് യൂണീവെസിട്ടിയില് നിലവിലിരുന്ന വ്യക്തധിഷ്ടിത ചിന്തകളോടു പോരുത്തപ്പെടാതവരാനു ണ് ഈ തത്വ ചിന്താഗതി ഉണ്ടാക്കിയത്. ദൈവങ്ങളിലെ ഏകത്വവും, അന്ന് നിലവിലുണ്ടായിരുന്ന കാല് വിനിസം എന്ന ചിന്തയ്ക്ക് ബദല്‍ ആയുണ്ടായതാണിതു. ഇതിന്റെ പ്രധാന വക്താക്കള്‍ ഹാരവാര്ദ് യൂണിവേര്സിറ്റിയിലെ ദൈവിക സ്കൂള്‍ ആയിരുന്നു, ഏകാത്വാധിഷിട ചര്‍ച്ച് (Unitarian church) എന്ന വിഭാഗം ആണ് ഇത് പ്രചരിപ്പിച്ചത്. ഈ ചിന്താധാരയില്‍ വിശ്വസിക്കുന്നവര്‍ കരുതുന്നത് അന്ന് നിലവിലിരുന സമൂഹ ന്നിയമങ്ങളും മതാധിഷ്ടിത സ്ഥാപനങ്ങളും മനുഷ്യരെ അഴിമതിക്കാരാകുമെന്നും വ്യക്തികളെ ദുഷിപ്പിക്കുമെന്നും ആയിരുന്നു. സ്വയം നിര്‍ണയിക്കാനും സ്വാശ്രയബോധമുള്ള ഒരു സമൂഹത്തെ നിര്‍മിക്കാനും ഈ കൂട്ടര് ആഹ്വാനം ചെയ്തു. ഡേവിഡ് ഹ്യും എന്നാ ചിന്തകന്‍ മതത്തിനു വേണ്ടി തെളിവുകള്‍ ഉണ്ടാക്കാന്‍ കഴിയില്ല എന്ന് പൂര്‍ണമായും വിശ്വസിച്ചു. പതിന്ട്ടാല്‍ നൂറ്റാണ്ടിലെ യുക്തി ചിന്തയില്‍ നിന്നാണ് അതീന്ദ്രിയത്വം എന്നാ ഈ ചിന്താ സരണി രൂപമെടുത്തത്. ഹിന്ദു മതത്തിന്റെ ആധികാര ഗ്രന്ഥങ്ങളായ വേദങ്ങള്‍ ഉപനിഷത്തുകള്‍ , ഭഗദ്ഗീത എന്നീ ഗ്രന്ഥങ്ങളില്‍ നിന്നും ജര്‍മന്‍ ആദര്‍ശവാദത്തില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് ഇതെന്ന് കരുതാം.
കാല്വിനിസം എന്നത് ജോണ്‍ കാല്വിന് എന്നാ വൈദികന് തുടങ്ങി വച്ച ഒരു കൃസ്ത്യന്‍ മത സംഘം ആണ്. രോമം കത്തോലിക്കാ മതത്തില്‍ നിന്ന് വ്യത്യസ്തമായി യേശു കൃസ്തുവിന്റെ അവസാനത്തെ അത്താഴത്തെക്കുറിച്ചും കഥകളില്‍ ഇവര്‍ വിശ്വസിക്കുന്നില്ല. അതുപോലെ കത്തോലിക്കരുടെ ആരാധനാ സംപ്രദായത്തെക്കുറിച്ചും അനുകൂലമല്ലാത്ത നിലപാടുകളാണ് ഇവെരെടുത്ത്തത്.
എന്നാല്‍ അതീന്ദ്രിയത്വം എന്നാ പുതിയ ചിന്താസരണി മതവും വിശ്വാസവും മനുഷ്യന്റെ ആന്തരീകമായ ആത്മീയചിന്തകളിലും മാനസിക വളര്‍ച്ചയിലും അധിഷ്ടിതമാണ്. ജര്‍മ്മന്‍ ഇങ്ങ്ലീഷ് റൊമാന്റിക് ചിന്തകളോടാണ് ഇതിനു കൂടുതല്‍ അടുപ്പം.
മ്യുസിയത്തില്‍ പ്രധാനമായും അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമായ കുറെയേറെ വസ്തുക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഷെയ്കര്‍ ശേഖരം എന്ന് അറിയപ്പെടുന്ന വിവിധ തരാം ഫര്‍ണിച്ചറുകള്‍, നെയ്ത കൊട്ടകള്‍ മറ്റു പണി ഉപകരണങ്ങള്‍ എന്നിവയാണിവ. ഈ മതവിഭാഗം തങ്ങളുടെ സംഘത്തില്‍ ചേര്‍ന്നവരെ പഠിപ്പിക്കാന്‍ ഉപയോഗിച്ച ഉപകരണങ്ങളും മറ്റും ലാളിത്യത്തിന്റെയും പ്രതീകമായി കാണുന്നു.
മാറ്റരു ഭാഗം കലാകാരമാര്‍ക്ക് താമസിച്ചു തങ്ങളുടെ കലാസൃഷ്ടികള്‍ ഉണ്ടാക്കാനുള്ള ഒരു കെട്ടിടമാണ്. ശാന്ത സുന്ദരമായ അന്തരീക്ഷത്തില്‍ അവര്‍ക്ക് പ്രവര്തിക്കാനാവും.മറ്റൊരു കീട്ടിടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട ചിത്രകാരന്മാരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ അവിടെ ചെന്ന ദിവസം ജോഡി കൊരേല എന്ന ചിത്രകാരിയുടെ സൃഷ്ടികള്‍ ആണ് പ്രദര്സിപ്പിച്ചിരുന്നത്.
ആല് കോട്ട് കുടുംബവും മേരി ആല്‍കൊട്ടും
ആമോസ് ബ്രോന്സന് ആല്കോട്ട് എന്നയാളാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.,1841ല്‍. അദ്ദേഹം ഈ ചിന്താഗതി അമ്ഗീകരിക്കുന്നവരുറെ സഹായം ആവശ്യപ്പെട്ടു ഇന്ഗ്ലാന്റില്‍ പയടണം നടത്തി. അദ്ധ്യനതിന്റെ തതവങ്ങള്‍ പഠിപ്പിക്കുന്ന ഒരു സ്ഥാപനം ഉണ്ടാക്കി. 1843,ല്‍ 90 ഏക്കര്‍ സ്ഥലം വാങ്ങി അവിടെയാണ് ഫ്രൂട്ലാന്ടെര്സ് എന്ന സ്ഥാപനം ഉണ്ടാക്കിയത്. ആല്കൊട്ടിന്റെ ക്ടുംബാമ്ഗം ആയിരുന്നു ലൂയിസ മേയ് ആല്കോട്ട് ചെറിയ പെണ്ണുങ്ങള് (Little Women) എന്ന പുസ്തകം വളരെ പ്രസിദ്ധമാണ്.അവരുടെ മറ്റു കൃതികള്‍ ചെറിയ ആണുങ്ങള് (Little Men), ജോയുടെ ആണ്‍കുട്ടികള്‍(Jo’s Boys) എന്നിവയാണ്. ഇതില്‍ ഏറ്റവും പ്രശസ്തമായ ആദ്യത്തെ പുസ്തകം ആല്കോട്ടു ഭവനത്തില്‍ വച്ചാണ് എഴുതിയതു എന്ന് പറയപ്പെടുന്നു. അവരുടെ മൂന്നു സഹോദരികലുമായി ഉള്ള ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയട ഈ പുസ്തകം നല്ലൊരു കുട്ടികളുടെ നോവല്‍ ആണ്. ഇന്നും കുട്ടികള്‍ക്ക് പ്രിയമായത്.ഇവര്‍ ഈ സ്ഥലത്ത് ഏതാനും മാസങ്ങള്‍ മാത്രമേ താമസിച്ചുള്ളൂ എങ്കിലും അവരുടെ കുടുംബം താമസിച്ച സ്ഥലം വൃത്തിയായി സൂക്ഷിച്ചിരിക്കുന്നു.
നമ്മുടെ നാട്ടില്‍ ഈയിടയായി പാശ്ചാത്യരാജ്യങ്ങളില്‍ ആചരിക്കുന്ന മിക്കവാറും എല്ലാ ദിനങ്ങളും ആചരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. അമ്മമാരുടെയും അച്ഛന്മാരുടെയും ദിനവും, കാമുകീകാമുകന്മാരുടെ വാലന്റൈന്‍ ദിനവും എല്ലാം, എന്നാല്‍ ഇവിടെ ആരും ഇതുവരെ ആഘോഷിച്ചു കാണാത്ത ഒരു ദിനമാണ് ഹാലോവീന്‍ ദിനം. ക്രിസ്തുമസ് സംബന്ധിച്ച വ്രതാനുഷ്ടാനങ്ങളുടെയും ആഘോഷങ്ങളുടെയും തുടക്കമായ ഒക്ടോ 31 നാണ് ഈ ദിനം. പുണ്യവാളന്മാര് ഉള്‍പെടെ മരിച്ചുപോയവരെ ഓര്മിക്കാനുള്ള ഒരവസരം ആയി ഇത് കണക്കാക്കപ്പെടുന്നു. പടിഞ്ഞാറെ യൂറോപ്പിലെ ചില വിളവെടുപ്പ് ഉത്സവങ്ങളിലാണ് ഇതിന്റെ തുടക്കം എങ്കിലും ഇന്ന് മിക്കവാറും എല്ലാ രാജ്യങ്ങളിലും ഇത് ആഘോഷിക്കുന്നു, കുട്ടികളും വലിയവരും അല്പം ഭയമുന്‍ടാക്കുന്ന വേഷം ധരിച്ചു ഹാലോവീന്‍ പാര്‍ട്ടികളില്‍ പന്കെടുക്കുന്നു, മത്തങ്ങയുടെ ഉള്ളിലെ ഭാഗം തുരന്നു, വികൃത രൂപങ്ങള്‍ ഉണ്ടാക്കി മുഖം മൂടിയാക്കി വെച്ച് മരിച്ചവരെ അടക്കം ചെയ്ത ഇടങ്ങളില്‍ പോകുക ഒളിച്ചുവച്ച നിധി കണ്ടുപിടിക്കുക, ആഴികൂട്ടി ചുറ്റും നൃത്തം ചെയ്യുക, പേടിപ്പിക്കുന്ന കഥകള്‍ പറഞ്ഞും വേഷ പകര്ച്ചയിലും മറ്റുള്ളവരെ ഭയപ്പെടുത്തുക ഇവയാണ് ഈ ദിനം ചെയ്യുന്നത്, പതിവുപോലെ സദ്യയും.
അമേരിക്കയില്‍ തണുപ്പുകാലം തുടങ്ങുന്ന സമയമാണ് ഇത്. ശിശിര മാസത്തിന്റെ അവസാനം മരങ്ങള്‍ ഇലകളെല്ലാംനിറം മാറി കൊഴിഞ്ഞു വീണു കൊണ്ടിരിക്കുന്ന ദിവസങ്ങള്‍. കൃഷിയിടങ്ങളിലും പച്ചക്കറി കടയിലും വിവിധ വലുപ്പത്തിലുള്ള മത്തങ്ങാ സുലഭമായി കിട്ടുന്ന സമയം. ഞങ്ങള്‍ നാട്ടിലേക്ക് തിരിക്കുന്നതിനു മുമ്പ് തന്നെ കടകളില്‍ മത്തങ്ങാ നിരന്നു കഴിഞ്ഞു, നമ്മുടെ നാട്ടില്‍ വിഷുവിനു മുമ്പ് കണിവെള്ളരി നിറക്കുന്നത് പോലെ.
ഇന്നത്തെ ഹാലോവീന്‍ ദിന ആഘോഷങ്ങള്‍ ക്രുസ്തുമതത്തിലെ ചില ആചാരങ്ങളുമായി ബന്ധമുണ്ട്. പുണ്യവാന്മാരുടെ ഓര്മ ദിവസമായ നവ. ഒന്നിനും മരിച്ച ആത്മാക്കളുടെ ദിനമായ നവ. രണ്ടിനും മുമ്പാണ് ഈ ദിനം വരുന്നത്. ഏ ഡി 605 ലാണ് പുണ്യവാന്മാരുടെ ദിനം ആഘോഷിച്ചു തുടങ്ങിയത്. തുടങ്ങിയപ്പോള്‍ മെയ് 13 ആയിരുന്നു ഇത്. 835 ലാണ് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയത്. പോപ്പ് ഗ്രിഗറി നാലാമന്റെ കാലത്ത്. 12 ആംനൂറ്റാണ്ടോടു കൂടി ഇതൊരു നിര്‍ബന്ധമതാചാരം ആയിതീര്‍ന്നു.
ഹാലോവീന്‍ ദിനത്തിന്റെ ഉത്ഭവത്തെപ്പറ്റിയും ഉപയോഗിക്കുന്ന സാധനങ്ങളെ പറ്റിയും രസകരമായ പല കഥകളും ഉണ്ട്. അയര്‍ലന്റില്‍ പ്രചാരമുള്ള കഥ ഇതാണ്. ഒരു ദിവസം ജാക് എന്ന കുടിയന് രാത്രി വീട്ടിലേക്കു നല്ല ബോധമില്ലാതെ നടന്നു പോകുമ്പോള്‍ ചെകുത്താന് അയാളെ പറ്റിച്ചു ഒരു മരത്തില്‍ കയറ്റി. സുബോധമില്ലെങ്കിലും ജാക്ക് പെട്ടെന്ന് മരത്തില്‍ ഒരു കുരിശു വരച്ചുവച്ചു ചെകുത്താന് ഗത്യന്തരമില്ലാതെ ജാക്കുമായി ഒരു സന്ധിയുണ്ടാക്കി, ചെകുത്താന് അയാളുടെ ആത്മാവിനെ ഒരിക്കലും സ്വീകരിക്കുകയില്ല എന്ന്. എന്നാല്‍ ജാക് തന്റെവഴിപിഴച്ച പോക്ക് തുടര്‍ന്നു. പാപത്തില്‍ വളര്‍ന്ന ജാക്കിനു മരണ ശേഷം ദൈവം സ്വര്‍ഗത്തില്‍ പ്രവേശനം നിഷേധിച്ചു. നരകത്തിലേക്ക് ചെന്ന ജാക്കിനെ ചെകുത്താന് നരകതീയില് നിന്ന് ഒരു തീക്കൊള്ളി എറിഞ്ഞു ഓടിച്ചു. നല്ല തണുപ്പ് ഉള്ള രാത്രിയായിരുന്നതു കൊണ്ടു ജാക് തീക്കൊള്ളി ഒരു മധുര മുള്ളങ്കി മരത്തിന്റെ പോടില്‍ അണയാതെ സൂക്ഷിച്ചു. ജാക്കും അയാളുടെ തീക്കൊള്ളിയും ഇപ്പോഴും തല ചായ്ക്കാന്‍ ഇടം തേടി ഇപ്പോഴും നടക്കുന്നു. അയര്ലന്ടിലും സ്കോട്ട്ലന്ടിലും ഇപ്പോഴും മുള്ളങ്കിയാണ് ഹാലോവീന്‍ ദിനത്തില്‍ ഉപയോഗിക്കുന്നത്, വടക്കെ അമേരിക്കയില്‍ കുടിയേറിയ അയര്ലന്ടുകാര്‍ അമേരിക്കയില്‍ ധാരാളം ഉള്ള മത്തങ്ങാ ഉപയോഗിച്ചു തുടങ്ങി. ഹാലോവീന്‍ കാലത്ത് അങ്ങനെ മത്തങ്ങാ കച്ചവടം പൊടിപൊടിച്ചു. മുള്ളങ്കിയെ അപേക്ഷിച്ചു കൂടുതല്‍ വലിപ്പവും ഉള്‍ഭാഗം തുറക്കാന്‍ സൌകര്യവും ഉള്ള മത്തങ്ങാ അങ്ങനെ പ്രചാരമായി. ഇങ്ങനെ പലതും.
നമ്മുടെ നാട്ടിലെ കര്‍ക്കിടക മാസത്തിലെ കറുത്ത വാവിനാണ് ഹിന്ദുക്കള്‍ മരിച്ചവരെ ഒര്മിക്കുവാന് ബലി ഇടുന്നത്, മരിച്ചുപോയ എല്ലാവരുടെയും ഭക്ഷണ താല്പര്യങ്ങളനുസരിച്ചു മദ്യവും മത്സ്യവും മാംസവും വരെ പാകം ചെയ്തു അവര്‍ക്ക് വേണ്ടി നിലവറയില്‍ വെക്കുമായിരുന്നു, ചില വിരുതന്മാര് അന്ന് തന്നെയോ പിറ്റേ ദിവസമോ പൂസാകാന്‍ ഇത് എടുക്കുന്നതും ഓര്‍മ്മിക്കുന്നു,പണ്ടു ഞങ്ങളുടെ കുട്ടിക്കാലത്ത്. ചൈനക്കാര്‍ക്കും പിശാചിനെ ഓടിക്കാന്‍ ഒരു ആചാരമുന്ടത്രേ. ഇത് ഒരു ദിവസം അല്ല, ഒന്നോ രണ്ടോ ആഴ്ച നീണ്ടു നില്ക്കും, രാത്രി പാട്ടും കൂത്തും ആയി അവര്‍ പിശാചിനെ ഓടിക്കുന്നു, ശാന്തമായി ഉറങ്ങാന്‍ ആഗ്രഹിക്കുന്ന മനുഷ്യരെയും ഉപദ്രവിച്ചുകൊണ്ടു. സിംഗപൂര്രില്‍ വച്ച് ഇത് നേരിട്ടനുഭവിക്കാന്‍ കഴിഞ്ഞു.
ചുരുക്കത്തില്‍ ഹാലോവീന്‍ ദിനം മരിച്ചവര്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്നവര്‍ ആചരിക്കുന്ന ഒരു ഓര്മ പെരുനാള് ആണെന്ന് പറഞ്ഞാല്‍ തെറ്റില്ല, മത്തങ്ങാ ആയാലും മുള്ളങ്കി ആയാലും . ചിത്രങ്ങളില്‍ ചിലത് ഗൂഗിളില്‍ നിന്ന് അവലംബം : വിക്കി പീടിയ
നമ്മുടെ നാട്ടില്‍ കാണാന്‍ ഇല്ലാത്ത, തണുപ്പ് രാജ്യങ്ങളില്‍ മാത്രമുള്ള ഒരു കാലാവസ്ഥാ പ്രതിഭാസം ആണ് ശിശിരം അഥവാ ഫാള്‍. വസന്തത്തിന്റെ പിന്നാലെ വരുന്ന ശിശിരവും സുന്ദരം തന്നെ. സൂര്യന് ഭൂമധ്യരേഖയില്‍ എത്തുമ്പോള്‍ ഭൂമിയില്‍ മുഴുവന്‍ രാത്രിയും പകലും തുല്യമായിരിക്കുമല്ലോ. ഇക്വിനോക്സ് എന്നറിയപ്പെടുന്ന ഇത് സംഭവിക്കുന്നത് സെപ്റ് 22 നുംമാര്ച് 20നും അടുത്താണ്. ഇക്വിനോക്സ് കഴിഞ്ഞു, തണുപ്പ് കാലത്തിന്റെ വരവായി. അമേരിക്കയില്‍ കൂടുതല്‍ തണുപ്പുള്ള മസാച്ചുസെറ്റ്സ്, വേര്മോന്റ്റ്, ന്യു ഹാമ്പ്ഷയര്‍, മെയിന്‍ എന്നീ സംസ്ഥാനങ്ങളില്‍ ( ന്യൂ ഇന്ഗ്ലണ്ട്) ഇത് വളരെ ഭംഗിയുള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് മിക്കവാറും എല്ലാ മരങ്ങളിലും ഇലകളുടെ പച്ച നിറം മാറി, മഞ്ഞയായി ഓറഞ്ചു നിറമായി, ചുവപ്പ് നിറമായി ഇലകള്‍ എല്ലാം ക്രമേണ കൊഴിഞ്ഞു വീഴുന്നു. (ഫാള്‍ എന്ന പേര് ഇതുകൊണ്ട് തന്നെ ). പല സ്ഥലങ്ങളിലും ഇത് തുടങ്ങുന്നതിനു സമയ വ്യത്യാസമുണ്ട് എങ്കിലും പൊതുവേ ഒക്ടോബര്‍ മദ്ധ്യം ആകുമ്പോള്‍ ഇലകളെല്ലാം മഞ്ഞ ഓറഞ്ചു, ചുവപ്പ് നിറങ്ങളിലായി അത്യപൂര്‍വമായ വര്‍ണവൈവിധ്യത്തോടെ നില്കുന്നത് കാണാം. രണ്ടാഴ്ച കഴിഞ്ഞാല്‍ ഈ മരങ്ങളിലെ ഇലകളെല്ലാം പൊഴിഞ്ഞു ഇലയില്ലാ വൃക്ഷങ്ങളായി ഡിസംബര്‍ മുതലുള്ള അതിശൈത്യത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയായി. ചുറ്റുമുള്ള മിക്കവാറും എല്ലാ ജന്തുക്കളും ഇതിനുള്ള തയാറെരെടുപ്പു കാണാം, അണ്ണാനും അതിന്റെ ചെറിയ കുടുബക്കാരനായി ചിപ്മന്കും (Chipmununk) എല്ലാം തിരുതകൃതിയായി ഭക്ഷണം ശേഖരിക്കുന്നു. മിക്കവാറും അതി ശൈത്യതിന്റെ മൂന്നുനാലു മാസം സ്വന്തം കൂട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ കഴിയാതെ കഴിയാനുള്ള ഭക്ഷണം അവ സൂക്ഷിച്ചു വെക്കുന്നു. പക്ഷികള്‍ മിക്കവാറും എല്ലാം തന്നെ ദേശാടനം നടത്തുന്നു, ഏറ്റവും ചെറിയ പക്ഷിയായ ഹമ്മിംഗ് ബേര്‍ഡ് പോലും ദേശാടനം നടത്തുന്നു എന്ന് പറഞ്ഞാല്‍ അതിശയോക്തി ഇല്ല.
ഭൂമദ്ധ്യ രേഖയ്ക്ക് തൊട്ടടുത്ത് താമസിക്കുന്ന നമുക്ക് രണ്ടു കാലാവസ്തയല്ലേ ഉള്ളൂ,, മഴക്കാലവും മഴയില്ലാത്ത കാലവും, ഡിസംബര്‍ മാസത്തെ ഉറങ്ങാന്‍ സുഖമുള്ള ചെറിയ തണുപ്പും ഏപ്രില്‍ മേയ് മാസത്തെ വിയര്‍ത്തു വിഷമിക്കുന്ന ചൂടും മറ്റുള്ള സ്ഥലങ്ങളെ അപേക്ഷിച്ച് അത്ര കഠിനമല്ലല്ലോ. ഈ കാലാവസ്ഥ മാത്രം അറിയുന്ന നമുക്ക് ഈ കാലാവസ്ഥാ വ്യതിയാനങ്ങള്‍ അത്ഭുതമായി തോന്നാം.
ഞങ്ങള്‍ ഏതാനും ദിവസങ്ങള്‍ കഴിഞ്ഞു നാട്ടിലേക്ക് പുറപ്പെടുന്നതുകൊണ്ട്
ഇതിന്റെ തുടക്കം എങ്കിലും കാണാന്‍ കഴിയുമോ എന്ന് കരുതി. ഞങ്ങളുടെ തൊടിയില്‍ പച്ചനിറം മാറി മഞ്ഞ ആകുന്നെ ഉള്ളൂ, അതുകൊണ്ടു
വേര്മോണ്ട് എന്ന അയല്‍സംസ്ഥാനത്തിലെ വുഡ്സ്റ്റോക്ക് എന്ന നഗരത്തിലേക്ക് പോയി. അവിടെ അപ്പലേച്ച്യന്‍ കുന്നുകളില്‍ കുറെ നിറം വന്നിട്ടുന്റെന്കിലും കാര്യമായ തുടക്കം ആയിട്ടില്ല. ഫാള്‍ വൈകിയാല്‍ തണുപ്പുകാലം ശക്തിയായിരിക്കും എന്നൊരു ചൊല്ലുണ്ട്, കഴിഞ്ഞ തവണ മോശമല്ലാത്ത വിന്റര്‍ ആയിരുന്നു, ഇത്തവണ എങ്ങിനെയാനൊ? കാത്തിരുന്നു കാണാം, ഏതായാലും ക്രുസ്തുമസിനു സാന്താക്ലോസ് റെയിന്‍ ഡീയര്‍ വലിക്കുന്ന വണ്ടിയില്‍ തന്നെ തന്നെ മഞ്ഞിനുമുകളില്‍ കൂടി വന്നാലെ ഇവിടത്തെ സ്ഥിരതാമസക്കാര്‍ക്ക് സന്തോഷം ആകുകയുള്ളൂ. നമുക്ക് ശരീരക്കൂറിന് ഇത് പിടിക്കുകയില്ല.
ഞാന്‍ എടുത്ത ചിത്രങ്ങളോടൊപ്പം ഗൂഗിളില്‍ നിന്ന് നല്ല ചില ചിത്രങ്ങള്‍ കൂടി കൊടുക്കുന്നു. താഴെ കാണുന്ന വിഡിയോകള്‍ കണ്ടാല്‍ നന്ന്, പ്രകൃതിയുടെ വികൃതികള്‍ എത്ര കണ്ടാലും മതിവരില്ല, തീര്‍ച്ച.
അമേരിക്കയിലെ അരിസോണാ സംസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള പ്രത്യേകമായ രൂപവും വര്‍ണ വൈവിധ്യവുമുള്ള കുന്നുകളുടെ സമൂഹമാണ് വെര്‍ദെ താഴ്വരയുള്‍പെട്ട ഈ കുന്നുകള്‍. ഫ്ലാഗ് സ്ടാഫില്‍ നിന്ന് ഫിനിക്സിലേക്ക് പോകുന്ന വഴിയില്‍ ആണ് ഈ കുന്നുകള്‍. ചുവപ്പ് നിറത്തില്‍ ശില്പങ്ങള് പോലെ കാണപ്പെടുന്ന ഈ പാറകള്‍ സൂര്യ പ്രകാശത്തില്‍ ജ്വലിച്ചു നില്കുന്നത് നല്ലൊരു കാഴ്ചയാണ്. മല കയറ്റക്കാര്‍ക്കും ആത്മീയ കാര്യങ്ങള്‍ക്കും നല്ലൊരു കേന്ദ്രവും ആണ് ഈ ചെറിയ പട്ടണം.
ഈ കുന്നുകളുടെ പേര് തിയോഡോര്‍ കാള്‍ട്ടന്‍ ശ്നെബ്ലി എന്നയാളുടെ ഭാര്യ സെഡോണ അറബേല്‍ ശ്നെബ്ലി യില്‍ നിന്നാണ് കിട്ടിയത് . 1877മുതല്‍ 1950 വരെ ജീവിച്ചിരുന്ന ഇവര്‍ ഈ നഗരത്തിലെ ആദ്യത്തെ പോസ്റ്റ് മാസ്റര്‍ ആയിരുന്നു, ആതിഥ്യമര്യാദയിലും സഹജീവി സ്നേഹത്തിലും മാതൃക ആയി ജീവിച്ച ഒരു സ്ത്രീ.
ചരിത്രത്തില്‍ ഈ ഭൂവിഭാഗം അറിയപ്പെടുന്നത് ക്രി മു 11500 മുതല്‍ 9000 വരെയുള്ള കാലത്താണ്. നല്ല നായാട്ടുകാരായിരുന്ന പാളിയോ ഇന്ത്യന്‍ വംശജര്‍ ക്രി. മു. 9000 നടുത്തു ഇവിടെ ജീവിച്ചിരുന്നു. അമേരിക്കയുടെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലെ മറ്റു നാട്ടുകാരെക്കാള്‍ കൂടുതല്‍ കാലം, അതായത് എ ഡി 300 വരെ ഇവര്‍ ഇവിടെ താമസിചിരുന്നുവത്രേ. ഇവര്‍ വരച്ച ചുവര് ചിത്രങ്ങള്‍ പലാട്ട്കി, ഹോനങ്കി എന്നെ സ്ഥലങ്ങളില്‍ കാണാനുണ്ട്. എ ഡി 650 നടുത് സിനാഗുവ എന്ന മറ്റൊരു വര്‍ഗക്കാര്‍ ഇവിടെ താമസം ആയി. കൊട്ടനെയ്യലും മണ്ണു കുഴച്ചു പാത്രങ്ങള്‍ ഉണ്ടാക്കുക, കല്ലാശാരി പണികള്‍ എന്നിവയായിരുന്നു ഇവരുടെ പ്രധാന ജോലികള്‍. 1400 ഓടു കൂടി ഇവരും ഈ സ്ഥലം ഉപേക്ഷിച്ചു പോയി. ഗ്രാന്‍ഡ് കാനിയന്‍ ഭാഗത്ത് നിന്ന് വന്ന യവപായ് വംശക്കാര്‍ 1300 എ ഡി യില്‍ ഇവിടെ വന്നു താമസം തുടങ്ങി, അപാഷെ വര്‍ഗത്തില്‍ പെട്ടവരും അന്ന് ഇവിടെ ഉണ്ടായിരുന്നു, 1876ല്‍ നല്ല തണുപ്പുകാലത്തിന്റെ ഇടയ്ക്ക്, 2000 lലധികം ഉണ്ടായിരുന്ന ഇവരെ 300 കി മീ ദൂരത്തുള്ള സാന്‍ കാര്‍ലോസ് വനമേഖലയിലേക്കു ഓടിച്ചു. വഴിയില്‍ കുറെയേറെപ്പേര്‍ തണുത്തുവിറച്ചു മരിച്ചുവീണു..ബാക്കിയുള്ളവര്‍ 25 വര്‍ഷത്തോളം അവിടെ തടവുകാരാക്കപ്പെട്ടു. 1900ല്‍ ഇവരില്‍ 200 ഓളം പേര് തിരിച്ചു ഇവിടെത്തന്നെ എത്തി. മറ്റുള്ളവരുമായി ഇടപഴകി ജീവിക്കുന്നു.
Children's art work in restaurant
ഇക്കാലം മുതല്‍ ഇങ്ങ്ലീഷ് അമേരിക്കന്‍ കുടിയേറ്റക്കാര്‍ ഇവിടെ താമസം തുടങ്ങി. ജോണ്‍ ജെ തോംസണ്‍ എന്നയാളായിരുന്നു ആദ്യത്തെ കുടിയേറ്റക്കാരന് എന്ന് പറയുന്നു. ആപ്പിള്‍ പീച് എന്നീ പഴങ്ങള്‍ക്ക് പ്രസിദ്ധമായ ഓക് ക്രീക്ക് കാനിയന്‍ കൃഷി സ്ഥലം ഇദ്ദേഹമാണ് സ്ഥാപിച്ചത്. 1902,ല്‍ സെഡോണാ പോസ്റ്റ് ഓഫീസ് പ്രവര്‍ത്തനം ആരംഭിച്ചു. അന്ന് ഇവിടെ വെറും 55 പേര് മാത്രമായിരുന്നു താമസക്കാര്‍. അന്‍പതുകളില്‍ ടെലിഫോണ്‍ സൌകര്യവും ഉണ്ടാക്കി, 1960 കഴിഞ്ഞാണ് പല ഭാഗങ്ങളിലും വൈദ്യുതി എത്തിയത്. ഇന്ന് കാണുന്ന ടൂരിസ്റ്റ്റ് സൌകര്യങ്ങള്‍ എല്ലാം 1980 നും 1990നും ഇടയില്‍ ഉണ്ടാക്കിയതാണ്. 2007, ആയപ്പോള്‍ മിക്കവാറും എല്ലാ ഭാഗവും വികസിപ്പിച്ചു ജനവാസ യോഗ്യമാക്കി കഴിഞ്ഞിരുന്നു. സൌകര്യങ്ങള്‍ വര്‍ദ്ധിച്ചതോടു കൂടി സെഡോണ കുന്നുകള്‍ സഞ്ചാരികളെ ആകര്‍ഷിച്ചു തുടങ്ങി. 1956,ല്‍ ഈ കുന്നുകള്ക്കിടയ്ക്ക് ഒരു കുരിശു പള്ളി 300 മീറ്റര്‍ ഉയരം ഉള്ള ഒരു ചുവന്ന കല്ലിന്റെ മുകളില്‍ ആണ് സ്ഥാപിച്ചു.
1970കള്‍ മുതല്‍ ഇവിടെ ചലച്ചിത്രങ്ങള്‍ നിര്‍മിച്ചു തുടങ്ങി, ഫീനിക്സ് നഗരത്തില്‍ നിന്നും 200 കി മീ ല്‍ കുറച്ചു ദൂരം ഉള്ള ഈ ചെറുപട്ടണം ഹോളിവുഡ് ചിത്രങ്ങള്‍ക്ക് വേദിയായി. ജോണി ഗിറ്റാര്‍,(Johny Guitar) ഏന്ചല് & ബാഡമാന്, (Angel and Bad man) ബ്ലഡ് ഓണ്‍ ദി മൂണ്‍ (Blood on the Moon) ,3:10 യുമാ (3:10 Yuma) എന്നീ ചിത്രങ്ങളുടെ ഭാഗങ്ങള്‍ ഇവിടെ ഷൂട്ട് ചെയ്തിട്ടുണ്ട്. Cactus in Arisona Desert
ഞങ്ങള്‍ കുട്ടികളുമായി രാവിലെ ഫ്ലാഗ് സ്ടാഫില്‍ നിന്ന് പുറപ്പെട്ടു, മലയോരത്തിലെ റോഡില്‍ കൂടി പതിനോന്നര മണിയോടു കൂടി ഇതിനടത ഒരു ആപ്പിള്‍ തോട്ടത്തില്‍ എത്തി. ഇവിടെ സീസന് ആയാല്‍ തോട്ടങ്ങളില്‍ പഴങ്ങള്‍ പറിക്കാന്‍ പൊതുജനങ്ങളെ അനുവദിക്കുന്നു. നിശ്ചിതമായ ഒരു പ്രവേശന ഫീസ് വാങ്ങി ഫാര്മില് നിന്ന് തന്നെ തരുന്ന ചെറിയ കൊട്ടയിലോ സഞ്ചിയിലോ നിറച്ചു പഴങ്ങള്‍ പറിക്കാം, ആവശ്യമുള്ളവര്‍ക്ക് അവിടെ വച്ച് തന്നെ കഴിക്കാം സഞ്ചി നിറച്ചു വീട്ടില്‍ കൊണ്ടു പോകാം. കൃഷിക്കും മറ്റും ആവശ്യത്തിനു ആള്‍ക്കാരില്ലാത്ത ഇവിടെ പഴങ്ങള്‍ പറിക്കാന്‍ ആളെ വയ്ക്കാതെ തന്നെ ഇങ്ങനെ പഴങ്ങള്‍ പറിപ്പിക്കുന്നു. ആള്‍ക്കാര്‍ക്ക് ഒരു രസകരമായ വിനോദവും. ഞങ്ങള്‍ ഫാമില്‍ നിന്ന് ആപ്പിള്‍ പറിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ മൂന്നു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരും എന്നു കേട്ട് ആ ശ്രമം ഉപേക്ഷിച്ചു.
സെഡോണായില് ഒരു റെസ്റ്റൊരന്റില് കയറി ഭക്ഷണം കഴിക്കാന്‍ കയറി. ഭക്ഷണത്തിന് വേണ്ടി ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുമ്പോള്‍ മേശവിരിയായി നല്കിയ ന്യുസ് പ്രിന്റില്‍ കുട്ടികള്‍ക്ക് വരക്കാന്‍ കളര്‍ പെന്‍സിലും ക്രെയോനും നല്‍കിയത് ഒരു പുതുമയായി തോന്നി, കുട്ടികള്‍ രണ്ടു പേരും ഭക്ഷണം കാത്തിരുന്ന അര മണിക്കൂര്‍ ചിത്രം വരച്ചു കൊണ്ടിരുന്നു.
ഫീനിക്സിലെക്കുള്ള യാത്രയില്‍ നിരത്തിന്റെ രണ്ടു ഭാഗത്തും വളരുന്ന ഭീമാകാരമായ കള്ളിമുള്‍ ചെടികള്‍ കണ്ടു, അരിസോണാ, മെക്സിക്കോ , കാലിഫോര്‍ണിയാ ഭാഗത്ത് മാത്രം കാണുന്ന ഇത്തരം കാക്ടസ് ഇരുപതു മീറ്ററിലധികം ഉയരത്തില്‍ വളരുമത്രേ. അത്ര ഉയരമില്ലാത്ത മറ്റു ചില ഭംഗിയുള്ള കള്ളിമുള്ളുകളും വഴിയില്‍ കണ്ടു.
രാത്രി പത്തു മണിക്ക് ഫീനിക്സില്‍ നിന്നുള്ള പ്ലെയിനില്‍ കയറി ബോസ്ട്ടനിലേക്ക് പോകേണ്ടിയിരുന്നത് കൊണ്ടു, വണ്ടിയില്‍ ഇരുന്നുകൊണ്ടു തന്നെ ചില ഫോട്ടോ എടുത്തു ഫീനിക്സില്‍ എത്തി, കുട്ടികളെ ഫ്രഷ് ആക്കാന്‍ ബുക്ക് ച്യ്തിരുന്ന ഹോട്ടലില്‍ കയറി. ഒരു മണിക്കൂര്‍ മാത്രം കഴിഞ്ഞ ഹോട്ടല്‍ മുറിയുടെ വാടക നൂറു ഡോളറില്‍ അധികം ,ഒരു ദിവസത്തെ ചാര്‍ജ്. അതും കൊടുത്തു വിമാന താവളത്തില്‍ എത്തി കാര്‍ വാടക കേന്ദ്രത്തിലേക്ക്. കാര്‍ ഏറ്റെടുത്തപ്പോള്‍ അതില്‍ ടാങ്ക് നിറയെ പെട്രോള്‍ അടിച്ചിരുന്നു, അതുപോലെ ടാങ്ക് നിറയെ പെട്രോള്‍ അടിച്ചു അവിടെ എത്തി അഞ്ചു മിനുട്ട് കൊണ്ടു അവര്‍ വണ്ടി പരിശോധിച്ച് തകരാര്‍ ഒന്നും ഇല്ല എന്ന് ഉറപ്പാക്കി അഞ്ചു ദിവസത്തേക്ക് വാടക 175 ഡോളര്‍ മാത്രം, നമ്മുടെ നാട്ടിലെപോലെ ടാക്സി (കിട്ടിയാല്‍ തന്നെ ) പിടിച്ചാല്‍ എത്ര പണം കൊടുക്കേണ്ടി വരും എന്ന് മനസ്സില്‍ വിചാരിച്ചു. ഞാന്‍ എടുത്ത ചിത്രങ്ങളും വിഡിയോയും കാണുക. Reference: Wikipedia (http://en.wikipedia.org/wiki/Sedona,_Arizona
അമേരിക്കന്‍ ഐക്യനാടുകളിലെ അരിസോണാ സംസ്ഥാനത്തിലെ അത്യപൂര്‍വമായ പ്രകൃതി ദൃശ്യമാണ് ഗ്രാന്‍ഡ് കാനിയന്‍. വളരെ പ്രത്യേകതയുള്ള ഭൂപ്രകൃതിയുള്ള ഇതു ലോകത്തിലെ ഏഴു അത്ഭുതങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. അമേരിക്കയിലെ ഒരു ദേശീയ പാര്‍ക്കായി പ്രഖ്യാപിച്ചിട്ടുള്ള ഈ സ്ഥലം അവിസ്മരണീയം തന്നെ. കൊളോറാഡോ നദി ഭൂമിയില്‍ നിന്ന് കവര്‍ന്നെടുത്ത ഒരു ഭീമ ഗര്‍ത്തം ആണിത്. സുമാര്‍ 448 കി മീ നീളവും ചില സ്ഥലങ്ങളില്‍ 1.6 കി മീ ലധികവും താഴ്ച്ചയുമുള്ള ഈ ഗര്തത്തിനു ചിലയിടങ്ങളില്‍ (29 കി മീ വരെ വീതിയുണ്ട്. ഏതാണ്ട് രണ്ടു ബില്ലിയന്‍ (200,000,000,0000) വര്‍ഷങ്ങളിലായി ഭൂമിയുടെ പുറം തോടില്‍ ഉണ്ടായ വ്യതിയാനങ്ങള്‍ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുന്ന രീതിയിലാണ് പല പാളികളിലായി പാറകള്‍ നിറഞ്ഞ ഭൂമി ഇവിടെ കാണുന്നത്. ഈ ഗര്‍ത്തം എങ്ങനെ ഉണ്ടായി എന്നതിനെപറ്റി ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെയിടയില്‍ ഏകാഭിപ്രായം ഇല്ലെങ്കിലും അടുത്തകാലത്ത് കിട്ടിയ വിവരങ്ങളനുസരിച്ച് കൊളോറാഡോ നദി കഴിഞ്ഞ 17 മില്ല്യന്‍(17,000,000) വര്‍ഷങ്ങളായി ഗ്രാന്‍ഡ് കാനിയനില്‍ കൂടി ഒഴുകി നദി കാലാകാലം മണ്ണ് ഒഴുക്കിക്കൊണ്ടു പോയി ഉണ്ടായതാവാം ഈ ഗര്‍ത്തം എന്നാണു കണക്കാക്കുന്നത്.
Grand Canyon from Desert View Point
ഗ്രാന്‍ഡ് കാനിയന്‍ ദേശീയ പാര്‍ക്ക് അതോറിറ്റി ആണ് ഇതിന്റെ നടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്നത്. ഹവസുപായ്(Havasupai) എന്ന ഗിരിവര്‍ഗക്കാര്‍ താമസിച്ചിരുന്ന സ്ഥലമാണിത്. അവരുടെ ഗിരിവര്‍ഗ രാജ്യമായറിയപ്പെട്ടിരുന്ന ഹുവലപായ്(Hualapai) ഈ മേഖലയാണ്. അമേരിക്കന്‍ പ്രസിഡണ്ട് തിയോഡോര്‍ റൂസ്വെല്‍റ്റ് ആണ് ഗ്രാന്‍ഡ് കാനിയന്‍ ഈ നിലയില്‍ നിലനിര്‍ത്തുന്നതിനു പ്രത്യേക താല്പര്യം കാണിച്ചത്, പ്രത്യേകിച്ചും ഖനനം ചെയ്തു പരമാവധി പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ ഒരു സംഘം ആള്ക്കാര് വളരെ ശ്രമിച്ചു എങ്കിലും. നല്ല ഒരു ശിക്കാരിയും പ്രകൃതി സ്നേഹിയും ആയിരുന്ന അദ്ദേഹം ഇവിടം പല പ്രാവശ്യം സന്ദര്‍ശിച്ചു വ്യക്തിപരമായി നിര്‍ദേശങ്ങള്‍ കൊടുത്തിരുന്നു . ആയിരക്കണക്കിന് വര്‍ഷങ്ങള്‍ ഇവിടെ വിവിധ സംഘങ്ങളിലുള്ള അമേരിക്കന്‍ ഗിരിവര്‍ഗക്കാര്‍ ഗുഹകളിലും മറ്റും താമസിച്ചിരുന്നു. അവരുടെ ഒരു പവിത്ര സ്ഥലമായി ഈ സ്ഥലം അവര്‍ കണക്കാക്കിയിരുന്നു.
From Grand Point View
ഗ്രാന്‍ഡ് കാനിയന്‍ കൊളറാഡോ സമതലത്തിലെ ഒരു വലിയ ഗര്‍ത്തമാണ്. ആയിരക്കണക്കിന് വര്‍ഷങ്ങളായി ഭൂമിയില്‍ വന്ന വ്യതിയാനങ്ങള്‍ കാനിയന്റെ വശങ്ങളില് വ്യക്തമായി കാണാം, ഭൂഗ്രര്‍ഭ ശാസ്ത്രജ്ഞന്മാര് 19 ഇനത്തിലുള്ള ശിലാവഷിഷ്ടങ്ങള്‍ അവിടെ കണ്ടു വ്യക്തമായി രേഖപ്പെടുത്തിയിട്ടുനടു. ലോകത്തിലെ ഏറ്റവും വലിയ ഗര്‍ത്തം ഇതല്ല, നേപാളിലെ കാലി ഗന്ടകി(Kali Gandaki Gorg) ഇതിനെക്കാള്‍ വളരെ കൂടുതല്‍ താഴ്ച്ചയുള്ളതാണ്, അതുപോലെ ആസ്ടേലിയായിലെ കാപെര്ടീ താഴ്വാരം(Capertee Valley) ഇതിനേക്കാള്‍ വീതിയുള്ളതും ആണ്, പക്ഷെ ഗ്രാന്‍ഡ് കാനിയന്റെ പ്രത്യേകത അതിന്റെ കാഴ്ചയിലുള്ള വലിപ്പവും ഗാംഭീര്യവും വിവിധ വര്‍ണങ്ങളില്‍ ഉള്ള ശിലകളുടെ വൈവിധ്യവുമാണ്. ഗ്രാന്‍ഡ് കാനിയന്റെ ഭിത്തികളില്‍ വിവിധ പാളികളില്‍ ആയി കാണുന്ന ശിലകള്‍ നാശം വരാതെ സംരക്ഷിക്കപ്പെടുന്നു, അമേരിക്കന്‍ കരയുടെ ചരിത്രാതീത കാലം മുതലുള്ള ഭൂഗര്‍ഭ ചരിത്രത്തിന്റെ സ്മാരകമായി. കാനിയന്റെ രണ്ടു ഭാഗത്തായുള്ള കുന്നുകളും ഉത്തര ദക്ഷിണ റിമ്മുകള്‍ തമ്മിലുള്ള ഉയര വ്യത്യാസവും ഈ രണ്ടു ഭാഗങ്ങളും തമ്മില്‍ ഉള്ള കാലാവസ്ഥാ വ്യത്യാസവും നദിയില്‍ വലിയ ഒഴുക്കിനും തല്‍ഫലമായി രണ്ടു ഭാഗത്തും ആഴം കുറയാതെ ഇരിക്കാനും സാധ്യമാകുന്നു. വേനല്‍ കാലത്ത് രണ്ടു ഭാഗത്തും നല്ല മഴ കിട്ടുന്നുണ്ട്. മഞ്ഞു കാലത്ത് ഉത്തര റിമ്മില് നിന്നുള്ള കാനിയനിലെക്കുള്ള യാത്ര ദുഷ്കരമാണ്. From Mine Point
ഭൂഗര്‍ഭ ശാസ്ത്രജ്ഞന്മാരുടെ അപഗ്രഥനം അനുസരിച്ച് ഗ്രാന്‍ഡ് കാനിയനിലെ ശിലകളില്‍ ഏകദേശം രണ്ടു ബില്ല്യന്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതും ഏറ്റവും താഴെ കാണുന്നതുമായ വിഷ്ണു ശിലയും, 230 മില്ല്യന്‍ പഴക്കം ഉള്ള ചുണ്ണാമ്പു കല്ലും (Kaibab Limestone ) ഉള്‍പെടുന്നു. അതായത് ഇവിടെ കാണുന്ന ശിലാപാളികള്‍ തമ്മില്‍ ഏതാണ്ട് ഒരു ബില്ല്യന്‍ വര്‍ഷത്തിന്റെ വ്യത്യാസം ഉണ്ടത്രേ. ഹിമയുഗത്തിലെ കാലാവസ്ഥ കാരണം കൊളോറാഡോ നദിയില്‍ വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിക്കാനും ഗര്‍ത്തത്തിന്റെ ആഴം കൂടാനും കാരണമായി. 100,000 മുതല്‍ 3 മില്ല്യന്‍ വര്‍ഷത്തനുള്ളില്‍ അഗ്നി പര്‍വതത്തിന്റെ പ്രവര്‍ത്തനം കൊണ്ടു ഈ ഗര്‍ത്തത്തില്‍ ചാരവും ലാവയും നിക്ഷേപിക്കപ്പെട്ടു. ചില സമയത്ത് നദിയിലെ ഒഴുക്ക് പൂര്‍ണമായും തടസ്സപ്പെട്ടിട്ടും ഉണ്ട്. ഇങ്ങനെ ഉണ്ടായ അഗ്നിശിലകളാണ് ഇവിടെയുള്ളതില്‍ ഏറ്റവും പ്രായം കുറഞ്ഞവ. ഇത്രയൊക്കെ മനസ്സിലായിട്ടുണ്ട് എങ്കിലും ഇപ്പോഴും പഠനങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു, കൂടുതല്‍ വിവരങ്ങള്‍ അറിയാനും കണ്ടെത്താനും. .
അല്പം ചരിത്രം
ഏറ്റവും പുരാതന കാലത്ത് അമേരിക്കയിലെ ആദിവാസികളുടെ താമസസ്ഥലമായിരുന്നു ഇവിടെ താമസിച്ചിരുന്നവര്‍ പല പേരിലും അറിയപ്പെട്ടിരുന്നു.
ആദ്യകാലതാമസക്കാര്‍: പ്യുബ്ലോ , കൊഹിനൊ എന്ന വര്‍ഗക്കാര്‍
മറ്റു വര്‍ഗക്കാര്‍ : യുമന്‍, ഹവസുപായ്,വലപാജ് ( ഇവരുടെ പൂര്‍വികര്‍ കൊഹോനിന എന്നറിയപ്പെട്ട്ടിരുന്നു.)
ദക്ഷിണ ഭാഗങ്ങളില്‍ പയ്യൂട്സ്(Paiutes), സാന്‍ ഫ്രാന്‍സിസ്കോ പര്‍വതങ്ങള്‍ക്ക് കിഴക്കോട്ടു നവജോ (Navajo) എന്നിങ്ങനെ പല വര്‍ഗക്കാരും താമസിച്ചിരുന്നു.
പര്യവേക്ഷണങ്ങള്‍
1540: യുരോപ്യന്‍ സഞ്ചാരികള്‍ ആദ്യം എത്തി; കാപ്റ്റന്‍ ഗാര്‍സ്യ ലോപെസ് ചാര്ടെനാസ് ഹോപി വര്‍ഗത്തിലെ ആള്‍ക്കാരുടെ സഹായത്തോടെ ഒരു ചെറിയ സംഘം സ്പാനിഷ് പട്ടാളക്കരോടൊപ്പം സിബോലായിലെ ഏഴു നഗരങ്ങള്‍ (Seven Cities of Cibola) കണ്ടെത്താന്‍ തെക്ക് ഭാഗത്തെ റിമ്മില് നിന്നും ശ്രമിച്ചു. ഇപ്പോഴത്തെ, ഡിസര്‍റ്റ് വ്യൂവിനും മൊറാന്‍ പൊയന്റിനും ഇടയ്ക്ക് മൂന്നു പട്ടാളക്കാര്‍ കാനിയന്റെ മൂന്നിലൊന്നു ഭാഗം താഴോട്ടിറങ്ങുകയും ചെയ്തു. കുടിക്കാന്‍ വെള്ളം കിട്ടാതെ അവര്‍ തിരിച്ചു പോന്നുവത്രേ. അന്ന് ഇവര്‍ക്ക് വഴികാട്ടാന്‍ പോയ ഹോപി നാട്ടുകാര്‍ അവര്‍ക്ക് നദിയെത്തും വരെ പോകാന്‍ അനുവദിക്കാത്തതാണോ എന്നും സംശയിക്കാം.
1776 :ഫ്രാന്‍സിസ്കോ ഡോമിന്ഗോസ് , സില് വെസ്റ്റെര്‍ എസ്കലന്റെ എന്നീ പുരോഹിതന്മാര് കുറച്ചു സ്പാനിഷ് പട്ടാളക്കാരുമായി ദക്ഷിണ ഉട്ടാ (Southern Utah) യില്‍ നിന്നും കാനിയനിന്റെ ഉത്തര റിം വഴി സാന്റ ഫെ യില്‍ നിന്ന് കാലിഫോര്നിയായിലേക്ക്ഒരു വഴി കണ്ടുപിടിക്കാന്‍ ശ്രമിച്ചു. അവര്‍ കാന്യന് താണ്ടാന്‍ ഒരു സ്ഥലം കണ്ടെത്തി “ അച്ചന്മാരുടെ കുറുക്കു വഴി ( Crossing of fathers) ഇപ്പോള്‍ പവല്‍ തടാകത്തിന്റെ (Lake Powell) അടിയിലാണ്.
1776:തന്നെ ഫ്രെ ഫ്രാന്‍സിസ്കോ ഗര്സേ എന്ന മിഷണറിപ്രവര്‍ത്തകന്‍ ഹവസുപായില്‍ ഒരു സംഘം നാട്ടുകാരെ ക്രുസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെടുകയും ഉണ്ടായി.
1826 ല്‍: ജെയിംസ് ഓഹിയോ പാറ്റിയും ഒരു കൂട്ടം അമേരിക്കന്‍ ഗിരിവര്‍ഗക്കാരും കാനിയനില്‍ എത്തി.
1850ല്‍ ജേക്കബ് ഹാമ്ബ്ലിന്‍ കൊളറാഡോ നദിയില്‍ കടത്തു കടത്താന്‍ പറ്റിയ രണ്ടു സ്ഥലം കണ്ടെത്തി. പില്കാലത്ത് ലീസ് ഫെറി, പിയെര്സ് ഫെറി (പിന്നീട് ഹാരിസന് ഫെറി) എന്നീ പേരില്‍ അറിയപ്പെട്ടത് ഇവയാണ്, ഇയാള്‍ തന്നെ ജോണ്‍ വെസ്ലി പാവല്‍ എന്നയാളിന്റെ നേതൃത്വത്തില്‍ രണ്ടാമത്തെ ഗ്രാന്‍ഡ് കാനിയന്‍ പര്യവേക്ഷണത്തിനു സഹായിക്കാനും കഴിഞ്ഞു, ഇതിനു ശേഷം പല പര്യവേക്ഷണങ്ങളും നടന്നിട്ടുണ്ട്,
1857:എഡ്വാറഡ് ഫിട്ജെരാള്‍ഡ നയിച്ച പര്യവേക്ഷണത്തില്‍ വെള്ളം തേടി സെപ്റ് 19നു ഒരിക്കലും ആരും കാണാത്തത്ര ഗംഭീരമായ 4000 അടി താഴ്ചയുള്ള ഒരു കാനിയന്‍ കണ്ടതായി അവരുടെ കൂട്ടത്തില്‍ ഉണ്ടായിരുന്ന മേയ് ഹമ്പ്ഫ്രി സ്റ്റെസി രേഖപ്പെടുത്തിയിട്ടുന്ടു.
ഈ വര്‍ഷം തന്നെ അമേരിക്കന്‍ യുദ്ധ വിഭാഗത്തിലെ ലെഫ്ട്ടനന്റ്റ് ജോസഫ് നയിച്ച ഒരു പര്യവേക്ഷണത്തില്‍ കാലിഫോര്‍ണിയാ കടലിടുക്കില്‍ നിന്ന് ഒരു ചെറിയ ആവി ബോട്ടില്‍ 560 കി മീ അവര്‍ പുഴയില്‍ അകത്തേക്ക് പോയി, ബ്ലാക്ക് കാനിയന്‍ എന്നറിയപ്പെടുന്ന സ്ഥലത്ത് അവര്‍ എത്തി. അവിടെ നിന്ന് മുന്നോട്ടു പോകുന്ന വഴി ബോട്ട് ഒരു പാറയില്‍ തട്ടി തകരാറില്‍ ആയതോട് കൂടി ഈ പര്യവേക്ഷണവും ഉപേക്ഷിക്കപ്പെട്ടു.
1853,ല്‍ സാന്ഫ്ര്രാന്സിസ്കോ ഹെരാള്‍ഡ എന്ന പത്രത്തില്‍ വന്ന ലേഖനങ്ങളില്‍ ജോണ്‍ വാള്‍ക്കര്‍, ജെയിംസ് വാള്‍ക്കര്‍ എന്നിവര്‍ ചേര്‍ന്ന് 1851 ല്‍ ആര് കൂട്ടുകാരോട് കൂടി കൊളരാഡോ നദിയില്‍ കോടി യാത്ര ചെയ്തു വിര്‍ജിന്‍ നദിയില്‍ എത്തി അരിസോണയില്‍ പിന്നീടും കിഴക്കോട്ടു യാത്ര ചെയ്തു എന്ന് പറയുന്നു. ഹോപ്പി ഇന്ത്യന്‍സിനെ കാണാന്‍ അവര്‍ക്ക് താല്പര്യം ഉണ്ടായതായി രേഖപെടുതിയിരിക്കുന്നു.
1858ല്‍ ജോണ്‍ സ്ട്ട്രോന്ഗ് ന്യുബറി(, John Strong Newberry) എന്നയാളാണ് കാനിയനില്‍ എത്തിയ ആദ്യത്തെ ഭൂഗര്‍ഭ ശാസ്ത്രജ്ഞന്
1869, മേജര്‍ ലെസ്ലി പവല്‍ നാല് ബോട്ടുകളും 9 ആള്‍ക്കാരുമായി കൊളരാഡോ നടദിയെപറ്റി പഠിക്കാന്‍ തുനിഞ്ഞു. വളരെ കഷ്ടപ്പാടുകള്‍ സഹിച്ചു പത്ത് മാസം കൊണ്ടു അവര്‍ പര്യവേക്ഷണം ആഗ 13, 1869 നു പൂര്‍ത്തിയാക്കി, ഇന്നത്തെ ഗ്രാന്‍ഡ് കാനിയന്‍ എന്ന പേര് പവല്‍ കൊടുത്തതാണെന്ന് പറയുന്നു. അതുവരെ ബിഗ് കാനിയന്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.
1889ല്‍ ഫ്രാങ്ക് ബ്രൌണ്‍ എന്നയാള്‍ കൊളറാഡോ നദീതീരത്തുകൂടി കല്‍ക്കരി കൊണ്ടു പോകാന്‍ ഒരു റെയില്‍ പാത ഉണ്ടാക്കാന്‍ പദ്ധതി ഇട്ടു. ഇയാളുടെ ചീഫ് എഞ്ചിനീയര്‍ റോബെര്‍ട്ട് സ്ട്ടാന്റ്ടന്‍ എന്നയാള്‍ ചെറിയ നാടന്‍ ബോട്ടുകളില്‍ കൊളറാഡോ നദിയുടെ വിവിധ ഭാഗങ്ങള്‍ വിശദമായി പഠിച്ചു. ,
1903 പ്രെസിഡണ്ട് തിയഡോര്‍ റൂസ് വെല്‍റ്റ് ഇവിടം സന്ദര്‍ശിച്ചു. ഒരു നല്ല പരിസ്ഥിതി സ്നേഹിയും വേട്ടക്കാരനുമായിരുന്ന അദ്ദേഹം ഇത്തരം അതുല്യവും അപൂര്‍വവുമായ ഗ്രാന്‍ഡ് കാനിയന്‍ നശിച്ചു പോകാതെ ഒരു ദേശീയ സ്മാരകമാക്കി നിലനിര്‍ത്താന്‍ തീരുമാനിച്ചു;
1908,ഔപചാരികമായി ഇത് ഒരു ദേശീയ സ്മാരകമാക്കാനുള്ള നിയമ നിര്‍മാണം ആരംഭിച്ചു. കന്നുകാലികളുടെ സ്വതന്ത്രമായ മേയല്‍ നിയന്ത്രിച്ചു, പര്‍വതങ്ങളില്‍ ജീവിക്കുന്ന മനുഷ്ടര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സിംഹം, ചെന്നായ്ക്കള്‍, കഴുകന്മാര് ഇവയെ തുരത്തി. ഖനികള്‍ ഉണ്ടാക്കാനും മറ്റും തയാറായിരുന്ന ചിലര്‍ ഈ നിയമ നിര്‍മാണത്തെ തടസ്സപ്പെടുത്തിയെങ്കിലും 1908ജനുവരി 11നു ഇതൊരു ദേശീയ സ്മാരകം ആക്കി നിയമം നിര്‍മിച്ചു. അടുത്തുള്ള കുറെ പ്രദേശം കൂടി ചേര്‍ത്ത് 11 വര്‍ഷത്തിനു ശേഷം ഫെബ് 26, 1919. നു ഗ്രാന്‍ഡ് കാനിയന്‍ അമേരിക്കന്‍ ഐക്യ നാടുകളിലെ 17ആമത്തെ ദേശീയ പാര്‍ക്കായി നിയമം പാസാക്കി.
ഇപ്പോഴത്തെ മൈന്‍ പോയിന്റിനടുത്ത് നല്ല ഇനം ചെമ്പിന്റെ അയിര് കണ്ടെത്തിയിരുന്നു. 1890 മുതല്‍ 1964 വരെ ഇവിടെ ഒരു ഖനി ഉണ്ടായിരുന്നു. കഴുതകളുടെ പുറത്തു ചെമ്പയിര് കയറ്റി മുകളിലെത്തിക്കുന്നത് ദുഷ്കരമായ ജോലി ആയിരുന്നു,വില്ല്യം ഓവന് ഒനീല്‍ എന്നയാള്‍ ആണ് ഇത് തുടങ്ങിയത്. ആദ്യകാലത്ത് ലാഭകരമായിരുന്നെങ്കിലും പിന്നീട് നഷ്ടമായി. ചെമ്പിന്റെ വില കുത്തനെ ഇടിഞ്ഞതോടു കൂടി ഈ ഖനി സ്ഥിരമായി പ്രവര്‍ത്തനം നിര്‍ത്തി. ഇവരാണ് കാനിയന്‍ ഭാഗത്ത് ആദ്യമായി കെട്ടിടങ്ങള്‍ ഉണ്ടാക്കിയത്, ഖനിയിലെ ജോലിക്കാര്‍ക്കുണ്ടാക്കിയ കെട്ടിടങ്ങള്‍ പിന്നീട് ഒരു ഹോട്ടല്‍ ആയി പ്രവര്‍ത്തിച്ചു. ഖനിയുടെ പ്രവര്തനതിനുന്റാക്കിയ വഴി ഇന്ന് കഴുതകളുടെ പുറത്തിരുന്നു കാനിയനിന്റെ അടിഭാഗത്തേക്കുള്ള യാത്ര ചെയ്യുന്നവര്‍ക്ക് ഉതകുന്നു, നടന്നു പോകുന്നവര്‍ക്കും, കോണിപ്പടികള്‍ പോലെയുള്ള വഴിയും ഉണ്ട്. കാനിയനിലെ കാലാവസ്ഥയില്‍ പെട്ടെന്ന് മാറ്റം വരുവാന്‍ സാദ്ധ്യതയുള്ളതുകൊണ്ട് കാലാവസ്ഥാ പ്രവചനങ്ങള്‍ ശ്രദ്ധിച്ചുമാത്രമേ ഇത്തരം സാഹസിക യാത്രകള്‍ പാടുള്ളൂ.
ഗ്രാന്‍ഡ് കാനിയനിലെ കാഴ്ച സ്ഥലങ്ങള്‍
കാനിയനിലെ കാഴ്ചകള്‍ കാണാന്‍ വിവിധ സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ക്കു സൗകര്യം ഉണ്ടാക്കിയിരിക്കുന്നു. എല്ലാ സ്ഥലത്തും പ്രാഥമിക സൌകര്യങ്ങളും ഓര്‍മിക്കാന്‍ വേണ്ട സാധനങ്ങള്‍ വാങ്ങാനും ഭക്ഷണം കഴിക്കാനും സൗകര്യം ഉണ്ട്,വില അല്പം കൂടുതല്‍ ആണെന്ന് മാത്രം, പതിവ് പോലെ എല്ലാ ടൂരിസ്ട്ടു കേന്ദ്രങ്ങളിലെയും പോലെ തന്നെ. ഇവ തമ്മില്‍ ബന്ധിപ്പിക്കുന്ന ഷട്ടില്‍ ബസ് സര്‍വീസും ഉണ്ട്.
ഞങ്ങള്‍ ദക്ഷിണ ഭാഗത്ത് നിന്ന് ആണ് കാനിയനിലേക്ക് എത്തിയത്. കാനിയനില്‍ എത്തുന്നതിനു മുമ്പ്, ചെറിയ കൊളറാഡോ നദി കാണാം . പറ്റിയ ഒരു സ്ഥലത്ത് വണ്ടി നിര്‍ത്തി, അവിടെ കാനിയനിലെ പഴയ ആള്‍ക്കാരുടെ ചില കരകൌശല വസ്തുക്കളും മറ്റും വില്പനയ്ക്കുണ്ട്, അവിടെ ട്രാഫിക് നിയന്ത്രിക്കുന്നവരും നാട്ടുകാരുടെ വസ്ത്ര ധാരണ രീതി പിന്തുടരുന്നു. കാനിയന്റെ ഒരു പ്രിവ്യൂ അവിടെ വച്ച് തന്നെ കിട്ടി.
തെക്ക് നിന്ന് കാനിയനില്‍ എത്തുമ്പോള്‍ കാഴയ്ക്കുള്ള സ്ഥലങ്ങള്‍ ഇവയാണ്, ക്രമത്തില്‍
1.ഡസര്‍ട്ട് വ്യൂ പോയിന്റ് (Desert View )
തെക്ക് ഭാഗത്ത് നിന്ന് വരുമ്പോള്‍ ആദ്യത്തെ സ്ഥലം. സമുദ്ര നിരപ്പില്‍ നിന്ന് 2267 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ഇവിടെ സാമാന്യം നല്ല ഉയരത്തില്‍ ഒരു കാഴ്ച ഗോപുരം ( viewing tower) ഉണ്ടാക്കിയിട്ടുണ്ട്. ഇതിനു പ്രചോദനം ആയതു ഇവിടെ താമസിച്ച ഗിരിവര്‍ഗക്കാരുടെ താമസസ്തലതിന്റെ അവശിഷ്ടങ്ങള്‍ ആണ്. അല്പം കുത്തനെ ഉള്ള പടികളില്‍ കൂടി മുകളിലേക്ക് കയറിയാല്‍ രണ്ടു തട്ട്ടുകള്‍ ഉണ്ട്, ഇവിടെ നിന്ന് കാനിയന്‍ സുന്ദരമായി കാണാം, കോളറാഡോ നദി തെക്ക് നിന്ന് പടിഞ്ഞാറോട്ട് വഴിതിരിയുന്നത് താഴെ തെളിഞ്ഞ ദിവസം ആണെങ്കില്‍ കാണാം, ഭാഗ്യത്തിന് ഞങ്ങള്‍ ചെന്ന ദിവസം ഇടക്കിടക്ക് ഉണ്ടക്കാറുകള്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്നുണ്ടായിരുന്നു എങ്കിലും തെളിച്ചമുള്ള ദിവസം ആയിരുന്നു. ഞങ്ങള്‍ വന്ന വഴിയും വെയിലില്‍ മേഘം മാറുന്നതനുസരിച്ച് വിവിധ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്ന കാനിയന്റെ കാഴ്ചയും അവിസ്മരണീയം തന്നെ.താഴേക്കിറങ്ങാനുള്ള വഴിയുണ്ട്, അല്പം ശ്രദ്ധിക്കണമെന്ന് മാത്രം. ഗോപുരത്തിനുള്ളില്‍ തന്നെ കടകള്‍ ഉണ്ട്, ഓര്മിക്കാനുള്ള വസ്തുക്കള്‍ സുലഭം കാനിയനിലെ ശിലകള്‍ വരെ. കാനിയനെപറ്റിയുള്ള ഒരു ബുക്കും, ഡി വി ഡി യും വാങ്ങി കയ്യില്‍ വച്ച്.
2.നവജോ പോയിന്റ് (Navajpo Point)
കാനിയനിലെ പുരാതനകാലത്തെ താമസകാരുടെ പേര് ( നവജോ അര്‍ഥം പുരാതനം ) കൊടുത്ത ഇവിടെ നിന്നും മറ്റൊരു രൂപത്തിലും ഭാവത്തിലും കാനിയന്‍ കാണാം.
3.ലിപാന്‍ പോയിന്റ് ( 2243മീ)
ഇവിടെ നിന്നുള്ള കാഴ്ച കാനിയനിലെ ശിലകളുടെ വൈവിധ്യം ശരിക്കും മനസിലാക്കാന്‍ കഴിയുന്ന രീതിയിലാണ്. നദിയും താഴെ ദൃശ്യമാണ്. ഇവിടെ നിന്ന് ഗര്‍ത്തത്തിന്റെ രണ്ടു ഭാഗത്തേക്കും ഉള്ള കാഴ്ച തെളിച്ചം ഉള്ള ദിവസം സാദ്ധ്യമാണ്.
4.മോരാന്‍ പോയിന്റ് (Moran Point) :2182 മീ
കാനിയനിലെ ചുവന്ന കല്ലുകള്‍ ഇവ്കൂടുതലുള്ള ചുവന്ന പോയിന്റ് ഇവിടെ നിന്ന് വ്യക്തമായി കാണാം. ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവര്‍ക്ക് മുങ്ങുന്ന കപ്പല്‍ എന്ന ഒരു രൂപം ഇവിടെ നിന്ന് ദൃശ്യമാണത്രെ, പ്രത്യേകിച്ച് സൂര്യപ്രകാശം ആ ഭാഗത്തെക്ക് വീഴുമ്പോള്‍.
5. ഗ്രാന്‍ഡ് വ്യൂ പോയിന്റ് (2256 മീ)
2250 മീറ്ററിലധികം ഉയരമുള്ള ഈ സ്ഥലമാണ് തെക്ക് ഭാഗത്തെ കാനിയനിലെ ഏറ്റവും ഉയര്‍ന്ന സ്ഥലം കൂടുതല്‍ മഴ കിട്ടുന്ന സ്ഥലം ആയതുകൊണ്ട് ഇവിടെ കുറേകൂടി മരങ്ങള്‍ നിബിഡമായി വളരുന്നു. ഇവിടെ നിന്ന് നോക്കിയാല്‍ കുതിര ലാടത്തിന്റെ ആകൃതിയില്‍ ഉള്ള ഒരു പാറക്കൂട്ടം കാണാംഈ. അവിടേക്ക് പോകാന്‍ ഇവിടെ നിന്ന് വഴിയും ഉണ്ട്, എന്നാല്‍ പെട്ടെന്ന് മഞ്ഞു മൂടിയാല്‍ വഴി വളരെ അപകടകരമാവുമെന്നു പറയപ്പെടുന്നു.
6.യാകി പോയിന്റ്
കാനിയന്റെ കിഴക്ക് ഭാഗം തടസ്സം കൂടാതെ കാണാന്‍ ഇവിടെ നിന്ന് കഴിയും. കാനിയന്റെ ഏകദേശം മദ്ധ്യ ഭാഗവുമാണിത്. ഇവിടെ കുറച്ചു താഴോട്ടിറങ്ങിയാല്‍ കാനിയന്റെ ഏറ്റവും നല്ല ഒരു ദൃശ്യം കിട്ടുമെന്നു പറയപ്പെടുന്നു. കൈബാബ് ട്രെയിലിന്റെ അവസാനം ഉള്ള ‘ഊ ആഹ ‘പോയിന്റ് (Ooh Aah Point) എന്ന പേര് അവിടെ എത്തുന്ന കാണികളുടെ അതിശയപ്രകടനത്തില്‍ നിന്ന് കിട്ടിയതാവാം.
7.മാതര്‍ പോയിന്റ്
ഇവിടെ യാണ് പ്രധാന ഇന്‍ഫോര്‍മേഷന്‍ കേന്ദ്രം. നാഷണല്‍ ജിയോഗ്രാഫികിന്റെ ഒരു നല്ല കേന്ദ്രം ഇവിടെ ഉണ്ട്, കാനിയനെ പറ്റിയുള്ള ചരിത്ര വസ്തുതകളും, ചിത്രങ്ങളും ഭിത്തിയില്‍ കാണാന്‍ ഉണ്ട്. അഞ്ചു മണി വരെ വരെയേ പ്രവര്‍ത്തിക്കൂ എന്നതു ശ്രദ്ധിക്കണം. ഇവിടെ നിന്നും കാനിയന്റെ മറ്റു ഭാഗത്തേക്കും തിരിച്ചും ഷട്ടില്‍ ബസ് സെര്വീസുകള് ഉണ്ട്, അവരവരുടെ വാഹനങ്ങള്‍ക്ക് ഇവിടെ നിന്ന് മുന്നോട്ട് പ്രവേശനം നിയന്ത്രിതമാണ്, ഇവിടെ കുറെയധികം ആള്ക്കാര് താമസിക്കുന്നത് കൊണ്ടും മൃഗങ്ങളുടെ സ്വൈര വിഹാരത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ടും ആവണം ഈ നിയന്ത്രണം. രാവിലെയും വൈകുന്നേരവും ഏറ്റവും നല്ല കാഴ്ച കിട്ടുന്ന സ്ഥലമാണിത്. സോറാസ്ട്ടര്‍ (Zoroaster) ക്ഷേത്രം, വിഷ്ണു ക്ഷേത്രം, എന്നീ പേരുകളില്‍ അറിയപ്പെടുന്ന പ്രത്യേക ശിലാ സമുച്ചയം ഇവിടെ നിന്ന് വ്യക്തമായി കാണാം. ഈ ഭൂവിഭാഗങ്ങളില്‍ ചിലത്, പ്രത്യേകിച്ചും വിഷ്ണു ക്ഷേത്രം എന്നറിയപെടുന്നത് ഓരോ സ്ഥലത്ത് നിന്നും നോക്കുമ്പോള്‍ ഓരോ രീതിയില്‍ ആണ് കാണപ്പെടുന്നത്.
8. ഹോപ്പി പോയിന്റ്
ഞങ്ങള്‍ മാതര്‍ പോയിന്റിനെ ഇന്‍ഫോര്‍മേഷന്‍ കേന്ദ്രത്തില്‍ എത്തിയപ്പോള്‍ തന്നെ അഞ്ചുമണി കഴിഞ്ഞിരുന്നു. സൂര്യാസ്തമനം കാണാന്‍ ഏറ്റവും നല്ല സ്ഥലം ഹോപ്പി പോയിന്റ് എന്ന ഇടമാണെന്നറിഞ്ഞു ഷട്ടില്‍ ബസ് പിടിച്ചു അവിടേക്ക് നീങ്ങി. ബസ് തികച്ചും സൌജന്യമാണ്, ചെറിയ രീതിയില്‍ വിവരണവും ഉണ്ട്, സാധാരണ ഈ പോയിന്റില്‍ വലിയ തിരക്കായിരിക്കും അതുകൊണ്ടു ഉടന്‍ തന്നെ പുറപ്പെട്ടു. അങ്ങോട്ട് പോകുന്ന പാത രണ്ടു വശവും നിബിഡ വനമാണ് , മൃഗങ്ങള്‍, മാനും കുരങ്ങും മറ്റും റോഡു കടന്നു പോകുന്നത് കണ്ടു. ഇക്കാരണത്താല്‍ തന്നെയാണ് ഇവിടേക്ക് സ്വന്തം വാഹനങ്ങള്‍ അനുവദിക്കാത്തത്. പാര്‍ക്കിംഗ് സൌകര്യവും യാകി പോയിന്റില്‍ മാത്രമേ ഉള്ളൂ.
അസ്തമയ സൂര്യന്റെ അരുണ പ്രഭയില്‍ കാനിയന്റെ ചില ഭാഗങ്ങളില്‍ മാഞ്ഞു മറയുന്ന വര്രണഭേദം കണ്ടു , ചിലത് ക്യാമെരായില്‍ പകര്‍ത്തി ഏഴു മണിയോടു കൂടി തിരിച്ചു യാകി പോയിന്റിലേക്ക് നീങ്ങി. തിരിച്ചു പോകാന്‍ ധാരാളം ആളുകള്‍, ബസുകള്‍ പത്തു മിനുട്ടിടവിട്ടു വരുന്നുണ്ട്, ആരും തിരക്ക് കൂട്ടുന്നില്ല, ലയിനില്‍ നിന്ന് അവരവരുടെ മുറ ആകുമ്പോള്‍ ബസില്‍ കയറി മുന്നോട്ടു നീങ്ങുന്നു, നമ്മുടെ നാട്ടില്‍ തിരക്കില്ലാത്തപ്പോള്‍ പോലും ചിലര്‍ക്ക് അല്പം ഇടിച്ചു ബസില്‍ കയറിയാലേ മതിയാവൂ, എന്നതോര്തപ്പോള്‍ ചിരിക്കണോ കരയണോ എന്ന് സംശയം ആയി.
തിരിച്ചു യാകി പോയിന്റില്‍ എത്തി വണ്ടി തിരഞ്ഞു പിടിച്ചു ഫ്ലാഗ് സ്ടാഫിലേക്ക് പുറപ്പെട്ടു. ഹോട്ടലില്‍ എത്തുമ്പോള്‍ വൈകും എന്നുള്ളത് കൊണ്ടു വഴിയില്‍ നിന്ന് ഭക്ഷണം കഴിക്കാന്‍ നോക്കി. ഇവിടെ ഇന്ത്യന്‍ ഭക്ഷണം അന്വേഷിക്കുന്നത് ഭോഷത്തരമാകുമെന്നു കരുതി വഴിയില്‍ കണ്ട ഒരു മെക്സിക്കന്‍ ഭക്ഷണ ശാലയില്‍ കയറി. പൊതുവേ കാഴ്ചയില്‍ നമ്മുടെ തന്നെ നിറമാണ് മെക്സിക്കന്‍ ജനങ്ങള്‍ക്കും, ഭൂമദ്ധ്യ രേഖയ്ക്കടുത്ത് താമസിക്കുന്നത് കൊണ്ടാവാം. എന്നാല്‍ ഭക്ഷണ രീതി തുലോം വ്യത്യസ്തം. കുട്ടികള്‍ എന്തൊക്കെയോ ഓര്‍ഡര്‍ ചെയ്തു. കൊണ്ടുവന്നു വച്ചപ്പോള്‍ ഓരോരുത്തരുടെയും മുമ്പില്‍ നമ്മളെപ്പോലെ മൂന്നു പേര്‍ക്ക് കഴിക്കാന്‍ ഉള്ള സാധനം ഉണ്ട്, ഇതൊക്കെ എങ്ങനെ കഴിക്കും എന്ന് ആലോചിക്കുമ്പോള്‍ ബാക്കിയുള്ളത് പാക്ക് ചെയ്യാം എന്ന അഭിപ്രായവും വന്നു. ബാക്കി വരുന്നത് വീട്ടില്‍ ജോലിക്ക് നില്കുന്നവര് പോലും കഴിക്കാത്ത ഈ കാലത്ത് ബാക്കി കള യെന്ടി വരുമല്ലോ എന്നോര്‍ത്ത് വിഷമം തോന്നി. ഭക്ഷണ സാധനം കളയുന്നതില്‍ എത്രുപ്പുള്ള ഞാന്‍ എനിക്കും ശ്രീമതിക്കും കൂടി കൊണ്ടു വന്ന ഭക്ഷണം ഒരു വിധം കഴിച്ചു ബാക്കി വച്ചില്ല. മറ്റെയാളിന്റെ പാക്ക് ചെയ്തു വാങ്ങി. ഹോട്ടലില്‍ ഫ്രിഡ്ജില്‍ വച്ച് പിറ്റേ ദിവസത്തെ നീണ്ട യാത്രക്കിടയ്ക്ക് കഴിക്കാം എന്ന കണക്കു കൂട്ടലില്‍.
പത്തര മണിയോടെ ഹോട്ടലില്‍ എത്തി. ഞങ്ങള്‍ താമസിക്കുന്ന ഹോട്ടലിലെ രണ്ടു വശത്തും വന്‍കിട ആശുപത്രികള്‍ ആണ്, ഇത് വരെ ആശുപത്രിയില്‍ പോകേണ്ടി വന്നില്ലല്ലോ എന്നാ സന്തോഷത്തോടെ. ഞാന്‍ എന്റെ ക്യാമെറായിലും വിഡിയോക്യാമെറായിലും എടുത്ത വിഡിയോകളും കൊടുത്തിരിക്കുന്നു.